Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Motion Notice

Kollam

ചി​റ​ക്ക​ര​ ഗ്രാമപഞ്ചായത്തിൽ വൈ​സ് പ്ര​സി​ഡ​ന്‍റിനെ​തി​രേ അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ്

ചാ​ത്ത​ന്നൂ​ര്‍: ചി​റ​ക്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്്‌ട്രീയ പോ​രി​ന് ആ​ക്കം കൂ​ട്ടി ബി​ജെ​പി അം​ഗ​മാ​യ വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ സി​പി​എ​മ്മി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടു കോ​ണ്‍​ഗ്ര​സ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. വൈ​സ്പ്ര​സി​ഡ​ന്‍റ് എം. ​ര​മ്യ​യ്‌​ക്കെ​തി​രെ ഭ​ര​ണ​ത്തി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത ആ​രോ​പി​ച്ചാ​ണ് നോ​ട്ടീസ് ന​ല്‍​കി​യ​ത്.

കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​യി​ല്‍ സ്വ​ത​ന്ത്ര അം​ഗം സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് കൃ​ഷ്ണ​നാ​ണ് ചി​റ​ക്ക​ര യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. 12-ാം വാ​ര്‍​ഡ് അം​ഗം കോ​ണ്‍​ഗ്ര​സി​ലെ പ്ര​മീ​ള​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു നോ​ട്ടീസ് ന​ല്‍​കി​യ​ത്. കോ​ണ്‍​ഗ്ര​സി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ള്‍​ക്കു പു​റ​മേ സി​പി​എ​മ്മി​ലെ കൊ​ച്ചാ​ലും​മൂ​ട് വാ​ര്‍​ഡ് അം​ഗം ബി​ന്ദു സു​നി​ല്‍, ഏ​റം തെ​ക്ക് വാ​ര്‍​ഡ് അം​ഗം ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രും പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്.

17 അം​ഗ​ങ്ങ​ള്‍ ഉ​ള്ള ചി​റ​ക്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ല്‍ ബി​ജെ​പി യാ​ണ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി, ബി​ജെ​പി-6, കോ​ണ്‍​ഗ്ര​സ്-5, എ​ല്‍​ഡി​എ​ഫ്-5, സ്വ​ത​ന്ത്ര​ന്‍-​ഒ​ന്ന് എ​ന്ന​താ​ണ് ക​ക്ഷി​നി​ല.

പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ല്‍​ സ്വ​ത​ന്ത്ര​നാ​യ ഉ​ല്ലാ​സ് കൃ​ഷ്ണ​ന് കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു. ഉ​ല്ലാ​സി​നും ബി​ജെ​പി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക്കും തു​ല്യ വോ​ട്ടു ല​ഭി​ച്ച​തോ​ടെ ന​റു​ക്കെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര​നാ​യ ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍ പ്ര​സി​ഡ​ന്‍റായി. വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​ന​ത്തേ​ക്കു ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ എം.​ര​മ്യ വി​ജ​യി​ച്ചു.

ചാ​ത്ത​ന്നൂ​ര്‍ നെ​ഹ്‌​റു ഭ​വ​നി​ല്‍ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഗ്ര​സ് മെന്പ​ര്‍​മാ​രു​ടെ യോ​ഗം കൂ​ടി​യാ​ണ് അവിശ്വാസത്തിന് നോ ട്ടീസ് നൽകാൻ തീ​രു​മാ​നം എ​ടു​ത്ത​ത്.

Latest News

Corehub Up